മഹാരാഷ്ട്രയില്‍ മരുന്നും ചികിത്സയും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു

മഹാരാഷ്ട്രയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ 16 നവജാത ശിശുക്കള്‍ അടക്കം 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. നാന്ദേഡ് സംബാജി നഗര്‍ ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലാണ് മരുന്നും പരിചരണവും ലഭിക്കാതെ രോഗികളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടില്ലെന്നും ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, മരുന്നുകളുടെയോ ഡോക്ടര്‍മാരുടെയോ അഭാവം മൂലമാണ് മരണം സംഭവിച്ചതെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ആരോഗ്യ മേഖല വെന്റിലേറ്ററിലെന്നാണ് നാന്ദേഡ് മരണങ്ങളില്‍ സര്‍ക്കാരിനെ രാജ് താക്കറെ. പരിഹസിച്ചത്.

Also Read: ഏഷ്യന്‍ ഗെയിംസ്; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ

സമാനമായ സംഭവങ്ങള്‍ താനെയിലും മുംബൈയിലും അടക്കം പലടിയിടത്തും സംഭവിക്കുന്നുണ്ടെന്നും രാജ് ചൂണ്ടിക്കാട്ടി .സംസ്ഥാനത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലാണെങ്കില്‍ മൂന്ന് എന്‍ജിനുകള്‍ കൊണ്ട് എന്ത് പ്രയോജനമെന്നും രാജ് താക്കറെ ചോദിച്ചു.

മഹാരാഷ്ട്രയിലെ ആരോഗ്യമേഖല നേരിടുന്ന അവഗണനയെ ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ അനാസ്ഥയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ സാധാരണക്കാരാണ് മരിച്ചതെന്നും വിദഗ്ധ ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്നും ആശുപത്രി ഡീന്‍ പറയുന്നു.

Also Read: ആംആദ്മി എംപി സഞ്ജയ് സിംഗിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

അതിനിടെ, ആശുപത്രി സന്ദര്‍ശിച്ച സ്ഥലം എംപി ഹേമന്ദ് പാട്ടീല്‍ വൃത്തിഹീനമായ ടോയ്ലറ്റ് വൃത്തിയാക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News