കുടി അൽപ്പം കൂടുന്നുണ്ട്! ഇംഗ്ലണ്ടിൽ മദ്യപാനത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്

alcohol

ഇംഗ്ലണ്ടിൽ മദ്യപാനത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ഒരു വർഷത്തിനിടെ 8200 പേർ കടുത്ത മദ്യപാനത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലം മരണപ്പെട്ടതായാണ് ബിബിസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

2019നെക്കാൾ നാൽപ്പത്തി രണ്ട് ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം മരണ നിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.മദ്യപാനത്തെ തുടർന്നുള്ള മരണം കുത്തനെ കൂടിയത് കോവിഡ് സമയത്താണെന്നാണ് ബിബിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ALSO READ; മൂന്നര വർഷത്തിന് ശേഷം ഉത്തരകൊറിയയിൽ എംബസി പ്രവർത്തനം പുനരാരംഭിച്ച്‌ ഇന്ത്യ

കോവിഡ് കാലത്ത് ലോക്ക്ഡൌൺ അടക്കം ഏർപ്പെടുത്തിയതിനാൽ പബ്ബുകൾ അടക്കം അടഞ്ഞു കിടക്കുന്ന സ്ഥിതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇതോടെ നിരവധി പേർ മദ്യം വീട്ടിലേക്ക് വാങ്ങികൊണ്ടുവരുന്ന പ്രവണത കുത്തനെ കൂടിയെന്നും റിപ്പോർട്ടിലുണ്ട്.അൻപത്തി യഞ്ചിനും എഴുപത്തിനാലിനും ഇടയിൽ ഇടയിൽ പ്രായമുള്ളവരിലാണ് മദ്യപാന ശീലം കുത്തനെ കൂടിയതെന്നാണ് ബിബിസി റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 10 വർഷത്തെ പദ്ധതിയിൽ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്; മദ്യപാനം ആരോഗ്യത്തിന് ഹാനികരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News