ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹത

ഒരു ഡെബിറ്റ് കാർഡെങ്കിലും സ്വന്തമായി ഇല്ലാത്തവർ വളരെ കുറവാണ്. നിലവിൽ ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നത് 907 മില്യൺ ഡെബിറ്റ് കാർഡുകളാണ്. ഡെബിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും മാത്രമല്ല പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസ് നേടി തരാനും ഈ കാർഡുകൾക്ക് കഴിയും.

Also read:ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചുകൊന്നു

കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് ഒട്ടുമിക്ക എല്ലാ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കും നൽകുന്നുണ്ട്. പേഴ്‌സണൽ ആക്‌സിഡന്റ് കവർ, ലയബിളിറ്റി കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ, ലോസ്/ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെയുള്ള കവറേജുകളാണ് ഡെബിറ്റ് കാർഡ് നിങ്ങൾക്ക് നൽകുന്നത്. ഓരോ ഉപയോക്താവിന്റേയും കാർഡ്, അക്കൗണ്ട് ടൈപ്പുകൾ അനുസരിച്ച് പരിരക്ഷകളിൽ മാറ്റം വരും.

Also read:കോഴിക്കോട് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതിക്കായി അന്വേഷണം

ക്ലെയിം സ്വന്തമാക്കാൻ ബാങ്കിലെത്തി അവർ നൽകുന്ന ഫോം പൂരിപ്പിച്ച് നൽകുക. ഒപ്പം, അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ റിപ്പോർട്ടിന്റെ കേപ്പി, കാർഡ് ഹോൾഡറുടേയും നോമിനിയുടേയും ആധാറിന്റെ കോപ്പി എന്നിവ ഹാജരാക്കണം. ചില അവസരങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പിയും ബാങ്ക് അധികൃതർ ക്ലെയിം ചെയ്യുന്നതിന് ആവശ്യപ്പെട്ടേക്കാം. നമ്മുടെ കയ്യിൽ ഇരിക്കുന്ന ഡെബിറ്റ് കാർഡിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോയെന്ന് എന്ന് അറിയാൻ ബാങ്ക് വെബ്‌സൈറ്റിലെ ഡെബിറ്ര് കാർഡ് വിവരങ്ങൾ നോക്കി കണ്ടെത്താൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News