അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി കമ്രാന്‍ ഗുലാം; കളത്തിലിറങ്ങിയത്‌ ബാബറിന്‌ പകരം, ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയടിച്ച കമ്രാൻ ഗുലാമിൻ്റെ പ്രകടന മികവിൽ ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയിൽ പാക്കിസ്ഥാൻ. ബാബർ അസമിന് പകരം നാലാം നമ്പറിൽ ഇറങ്ങിയ 29-കാരൻ ഇംഗ്ലണ്ടിൻ്റെ അക്രമോത്സുക ബൗളിങിനെയും ഫീൽഡിങിനെയും പരാജയപ്പെടുത്തി 118 റൺസ് സ്‌കോർ ചെയ്തു. മുൾട്ടാനിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനം സ്റ്റമ്പ് എടുക്കുമ്പോൾ ആതിഥേയർ 259-5 എന്ന നിലയിലാണ്.

Also Read: കളിക്കാരനെ തല്ലി; ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ കോച്ചിന്റെ തൊപ്പി തെറിച്ചു, നീക്കം ഇന്ത്യയിലെ തോൽവിക്കൊടുവില്‍

37 റൺസെടുത്ത മുഹമ്മദ് റിസ്‌വാനും അഞ്ചു റൺസോടെ സൽമാൻ ആഘയുമാണ് ക്രീസിൽ. 2020ലെ ആഭ്യന്തര സീസണിൽ 1,249 റൺസ് എന്ന ദേശീയ റെക്കോർഡ് തകർത്ത് ദേശീയ ടീമിൽ ഇടം നേടാനുള്ള കാത്തിരിപ്പിലായിരുന്നു ഗുലാം. കിട്ടിയ അവസരം അദ്ദേഹം മുതലാക്കുകുയും ചെയ്തു.

ടോസ് നേടിയ ആതിഥേയർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ചിൻ്റെ പ്രഹരത്തിൽ 19-2 എന്ന നിലയിൽ കൂപ്പുകുത്തിയപ്പോഴാണ് ഗുലാം രക്ഷകനായി എത്തിയത്. 77 റൺസ് നേടിയ സയിം അയൂബിനൊപ്പം മൂന്നാം വിക്കറ്റിൽ ഗുലാം 149 റൺസും അഞ്ചാം വിക്കറ്റിൽ റിസ്‌വാനൊപ്പം 65 റൺസും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News