11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍; കാരണം ഞെട്ടിപ്പിക്കുന്നത്

11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബന്ധുവായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ ശരീരഭാഗവും തലയും മാള്‍ഡ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read : 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; യു പിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി കുറ്റവിമുക്തനാക്കി

ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു.

മുമ്പ് പലതവണ പിതാവ് തന്നെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തതിനാലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News