അസഹനീയമായ ദുര്‍ഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തില്‍ അമേരിക്കയിലെ കൊളൊറാഡോയിലെ ഒറ്റപ്പെട്ടുകിടന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത് അഴുകിയ 115 മൃതദേഹങ്ങള്‍. ഏകദേശം 3500-ഓളം ആളുകള്‍ മാത്രം താമസിക്കുന്ന കൊളൊറാഡോയിലെ പെന്റോസിലാണ് സംഭവം.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉടമയായ ജോണ്‍ ഹാള്‍ഫോര്‍ഡിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെന്റോസിലുളള റിട്ടേണ്‍ ടു നേച്ചര്‍ ഫ്യൂണറല്‍ ഹോമിലാണ് മൃതദേഹങ്ങള്‍ അഴുകി ജീര്‍ണിച്ച് കിടന്നത്.
ഗ്രീന്‍ ബറിയല്‍ എന്ന ശവസംസ്‌കാര രീതി ആവശ്യക്കാര്‍ക്ക് ചെയ്തുകൊടുക്കുന്നവരുടെ സ്റ്റോറേജ് ഹൗസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ഈ കെട്ടിടം. കെട്ടിടത്തിനകത്ത് കണ്ട കാഴ്ച ഭീകരമായിരുന്നുവെന്നും കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ഇതുവഴിയാകാം ദുര്‍ഗന്ധം വമിച്ചതെന്നും ഫ്രിമോണ്ട് കൗണ്ടി പൊലീസ് അലന്‍ കൂപ്പര്‍ പറഞ്ഞു.
Also Read : പ്രായപൂര്‍ത്തിയാകാത്ത മകളെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് വധശിക്ഷ
എംബാമിങ്ങോ, കെമിക്കല്‍ മിക്‌സിങ്ങോ ഒന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ശരീരം അടക്കം ചെയ്യുന്ന രീതിയാണ് ഗ്രീന്‍ ബറിയല്‍. അത്തരത്തില്‍ അടക്കം ചെയ്യാനായി കരുതിയിരുന്ന മൃതദേഹങ്ങളാണോ അവിടെക്കിടന്ന് അഴുകിയതെന്നാണ് പൊലീസിന്‍റെ സംശയം. മൃതദേഹങ്ങള്‍ ആരുടെതെല്ലാമാണെന്ന് കണ്ടെത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here