മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയും വാര്‍ഡ് മെംബറുമായ ഹക്കീം പെരുമുക്കാണ് പെന്‍ഷന്‍ തട്ടിയത്.

മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബര്‍ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെമ്പര്‍കൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നല്‍കിയത്

Also Read: എഎപിക്കെതിരെ വീണ്ടും കേന്ദ്രം; മുന്‍മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്

2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടുമില്ല. മെംബര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News