ഡിസംബർ പൊതുവെ ഒരു തണുപ്പൻ മാസം ആണെങ്കിലും വാഹന വിപണിയിലേക്ക് വന്നാൽ ചൂടോടെ ഇറങ്ങുന്ന ഫ്രഷ് മോഡലുകളുടെ പെരുന്നാളാണ് ഇപ്പോൾ. പ്രമുഖ കമ്പനികളായ ഹോണ്ട, ടൊയോട്ട എന്നിവയാണ് പുതിയ കാറുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുന്നത്.
വാഹനപ്രേമികളുടെ പ്രിയപ്പെട്ട സെഡാനായ ഹോണ്ട അമേസ് ആണ് ഈ മാസം പുറത്തിറങ്ങുന്ന ഒരു പ്രമുഖ മോഡൽ.മൂന്നാംതലമുറ മോഡൽ ഡിസംബര്‍ നാലിന് ലോഞ്ച് ചെയ്യുകയാണ്. മാരുതി ഈയിടെ പുറത്തിറക്കിയ ഡിസയറിനു എതിരാളിയായിട്ടാകും അമേസിന്റെ വരവ് എന്നതിൽ സംശയമില്ല.അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനിലും സി.വി.ടി. ഓപ്ഷനുമാകും ഈ കാറിൽ ഉണ്ടാകുക.87.7 ബി.എച്ച്.പി. കരുത്തും പരമാവധി 110 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും.1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലാകും മൂന്നാംതലമുറ അമേസും എത്തുക. എക്സ്റ്റീരിയർ വിശേഷങ്ങളിലേക്ക് വന്നാൽ, മുന്‍വശത്ത് അടിമുടി മാറ്റങ്ങളാണുള്ളത്. ഹെക്‌സാഗൊണല്‍ ഗ്രില്ലും സ്ലീക്ക് എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളും ഡി.ആര്‍.എല്ലും കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്.ഇതിനൊപ്പം ഡ്യൂവല്‍ ടോണ്‍ അലോയിയും വാഹനത്തിനുണ്ട്.
ALSO READ; ‘ഇന്ത്യ എന്തും പരീക്ഷിക്കാവുന്ന ലബോറട്ടറി’; വാവിട്ട വാക്കിൽ കുരുങ്ങി ബിൽ ഗേറ്റ്സ്
ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു മോഡലാണ് ടൊയോട്ട കാംറി.
2.5 ലിറ്റര്‍ 4സിലിണ്ടർ പെട്രോള്‍ എൻജിനാണ് കാറിന് കരുത്ത് പകരുന്നത്.
എന്‍ജിനും സെല്‍ഫ് ചാര്‍ജിങ്ങ് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 227 എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ കാംറി ഹൈബ്രിഡിന്റെ മുഖംമിനുക്കിയ മോഡൽ ഡിസംബർ 11-ന് ആണ് ലോഞ്ച് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here