ഐപിഒ മാസമായി ഡിസംബർ; ഈയാഴ്ച മാത്രം വിപണിയിലേക്കെത്തുന്നത് എട്ട് കമ്പനികൾ

ipo month

നിക്ഷേപകർക്ക് വീണ്ടും സന്തോഷ വാർത്ത. പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായി (ഐപിഒ) ഒൻപത് കമ്പനികൾ കൂടിയെത്തുന്നു. ഇതിൽ എട്ടെണ്ണവും ഈയാഴ്ച തന്നെ ഐപിഒക്ക് തുടക്കമിടും. ഇതോടെ ഐപിഒകൾക്ക് ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നായി ഡിസംബർ മാറിയിരിക്കുയാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി ആറു കമ്പനികൾ ഐപിഒ നടത്തിയിരുന്നു. 18,690 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കപ്പെട്ടത്. ഡിസംബറിൽ 15 കമ്പനികൾ ചേർന്ന് സമാഹരി ക്കുന്ന തുക 25,000 കോടി രൂപ കടക്കുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. ഇതോടെ ജനുവരി മുതൽ ഡിസംബർ വരെ ഐപിഒ വഴിയുള്ള ധനസമാഹരണം 1.8 ലക്ഷം കോടി കടക്കും.

93 കമ്പനികളാണ് ഇക്കാലത്ത് ഐപിഓകളുമായെത്തിയത്. ഇതുവരെയുള്ളതിൽ ഐപിഒ വഴി സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിൽ ഒൻപതു കമ്പനികളുടെ ഐപിഒ അടുത്തയാഴ്ചയാണ് പൂർത്തിയാകുക.ഈയാഴ്ച മാത്രം എട്ട് കമ്പനികളാണ് ഐപിഒ പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ 19 മുതൽ 23 വരെയായി അഞ്ചു കമ്പനികൾ പ്രാഥമിക ഓഹരി വില്പനയ്ക്കെത്തും.

ALSO READ; ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

വൈദ്യുതി പ്രസാരണലൈനുകൾ സ്ഥാപിക്കുന്ന ട്രാൻസ് റെയിൽ, നിക്ഷേപക ബാങ്കായ ഡാം കാപിറ്റൽ, പാക്കേജിങ് മഷീൻ നിർമാതാക്കളായ മമത മഷീനറി, പോളിയെസ്റ്റർ നൂൽ നിർമാതാക്കളായ സനാതൻ ടെക്സ്റ്റൈൽസ്, മലിനജല ശുദ്ധീകരണ സംവിധാനം രൂപകല്പനചെയ്ത് നിർമിച്ചുനൽകുന്ന കൺകോർഡ് എൻവിറോ സിസ്റ്റംസ് എന്നിവയാണ് പുതുതായി ഓഹരി വിപണിയിലേക്കെത്തുന്നത്.

ഡിസംബർ 20 മുതൽ 24 വരെയായി ട്രാക്ടറുകളുടെയും നിർമാണ രംഗത്തുപയോഗിക്കുന്ന വലിയ വാഹനങ്ങളുടെയും ആക്സിലുകളും ഗിയർ ട്രാൻസ്മിഷനുകളും നിർമിക്കുന്ന ഇറ്റാലിയൻ കമ്പനി കരാറോ ഇന്ത്യ, ജെഡബ്ലു മാരിയറ്റ് ഹോട്ടൽ ശൃംഖല നടത്തു ന്ന വെന്റീവ് ഹോസ്പിറ്റാലിറ്റി, ഫാർമ രംഗത്തുള്ള സെനോറസ് ഫർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഐപിഒയും നടക്കും. എയറോസ്പേസ് രംഗത്തുള്ള എൻജിനിയറിങ് കമ്പനിയായ യൂണിമെഷ് എയറോസ്പേസിന്‍റെ ഐപിഒ 23 മുതൽ 26 വരെ നടക്കും. സെനോറസ് ഫർമസ്യൂട്ടിക്കൽസ്, യൂണിമെഷ് എയറോസ്പേസ് എന്നിവയുടെ പ്രൈസ്‌ബാൻഡ് ഉടൻ പ്രഖ്യാപിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News