സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ നിരക്ക് കുറയും; ജിഎസ്ടി തീരുമാനം

സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തീയേറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. അതേസമയം ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

also read; യാഥാർത്ഥ്യം പറയുമ്പോൾ കേസെടുത്തിട്ട് കാര്യമില്ല, ആനി രാജയ്ക്കെതിരെ കേസെടുത്തതിനെ എതിർത്ത് ലീഗ്

ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തും. ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും. മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും.

also read; പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News