കെ സുധാകരൻ തീരുമാനിക്കണ്ട, കെപിസിസി തീരുമാനം അട്ടിമറിച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ

ബാങ്ക്‌ ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനം അട്ടിമറിച്ച്‌ നേതാക്കൾ. വയനാട്‌ ബത്തേരി അർബൻ ബാങ്ക്‌ തെരെഞ്ഞെടുപ്പിലാണ്‌ ഔദ്യോഗിക സ്ഥാനാർത്ഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമാര്‍ തോൽപ്പിച്ചത്‌.

ബത്തേരി  സഹകരണ അർബൻ ബാങ്കിലാണ്‌ സുധാകരന്‍റെ നിർദ്ദേശം പരസ്യമായി തള്ളി നേതാക്കൾ ജില്ലാ കോൺ ഗ്രസിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാക്കിയത്‌. ഡി സി സി ജനറൽ സെക്രട്ടറി ശ്രീജി ജോസഫിനെ വൈസ്‌ ചെയർമാൻ ആക്കാം എന്നായിരുന്നു കെ പി സി സി നിർദ്ദേശം. ഇതിനായി ഡി സി സി പ്രസിഡന്‍റിന് കത്ത്‌ നൽകി.

ALSO READ: “ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരം”: പീഡന പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍

എന്നാൽ കോൺഗ്രസ്‌ ബത്തേരി ബ്ലോക്ക്‌ സെക്രട്ടറി വി ജെ തോമസിനെയാണ്‌ വൈസ്‌ ചെയർമാനായി ഡയറക്ടർമാര്‍ തെരെഞ്ഞെടുത്തത്‌. നാലിനെതിരെ ഒൻപത്‌ വോട്ടുകൾക്കാണ്‌ ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെട്ടത്‌.
ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പിന്തുണയോട്‌ കൂടിയാണ്‌ തോമസ്‌ മത്സരിച്ചത്‌.

കഴിഞ്ഞ ഒൻപതിന്‌ നടന്ന തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട്‌ ഡി സി സി പ്രസിഡന്‍റും എംഎൽഎ ഐ സി ബാലകൃഷ്ണനും തമ്മിൽ കടുത്ത ഭിന്നത രൂപപ്പെട്ടിരിന്നു.

ചെയർമാൻ സ്ഥാനത്തേക്ക്‌ രണ്ട്‌ വിഭാഗങ്ങളുടെ പ്രതിനിധികൾ തമ്മിൽ തർക്കവുമുണ്ടായി.ഒടുവിൽ ഡിസിസി ജനറൽ സെക്രട്ടറി ഡി പി രാജശേഖരനെ ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറി ശീജി ജോസഫിനെ വൈസ്‌ ചെയർമാനുമാക്കാൻ കെ സുധാകരൻ നിർദ്ദേശം നൽകി. എന്നാൽ ഡയറക്ടർമാരുടെ യോഗത്തിൽ കടുത്ത തർക്കവും വാക്കേറ്റവുമുണ്ടായി. പിന്നാലെയാണ്‌ രാജശേഖരൻ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ വൈസ്‌ ചെയർമാൻ സ്ഥാനത്തേക്ക്‌ മത്സരം നടന്നത്‌. വി ജെ തോമസ്‌ ശ്രീജി തോമസിനെ തോൽപ്പിച്ചതോടെ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ പ്രതിഷേധിച്ച്
‌ഇറങ്ങിപ്പോവുകയും ചെയ്തു.

ALSO READ: വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ പീഡന പരാതി നല്‍കി സൗദി അറേബ്യൻ വനിത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News