കോണ്‍ഗ്രസിന്റെ അഭിമാനമണ്ഡലമായ യുപിയിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ നടത്തുമെന്ന് അറിയിച്ച് ജയറാം രമേശ്. പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോട് ഒരു തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ALSO READ: ലഞ്ച് ബോക്സ് എളുപ്പത്തിൽ കാലിയാകുന്നത് കാണണോ..? എളുപ്പത്തിലൊരുക്കാം കോക്കനട്ട് റൈസ്
ആരും ആരേയും ഭയപ്പെടുന്നില്ല. എങ്ങോട്ടും ഓടി ഒളിക്കുന്നുമില്ലെന്ന് ജയറാം രമേശ് പറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല.
ALSO READ: പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരും പ്രതിഷേധിച്ചിരുന്നു. അമേഠിക്ക് വേണ്ടത് ഗാന്ധി കുടുംബത്തേയാണെന്ന മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ വയനാട്ടിലും അമേഠിയിലും രാഹുല്‍ തന്നെ മത്സരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here