നീറ്റ് ക്രമക്കേട്; കേസുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജുലൈ 18 ലേക്ക് മാറ്റി

നീറ്റ് ക്രമക്കേട് കേസുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജുലൈ 18 ലേക്ക് മാറ്റി. കേസ് നാളെ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ആദ്യം അറിയിച്ചതെങ്കിലും സോളിസിറ്റര്‍ ജനറല്‍ അസൗകര്യം അറിയിച്ചതോടെ അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Also read:അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14 കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി

നീറ്റില്‍ പുനപരീക്ഷ വേണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരും എന്‍ടിഎയും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും ചിലയിടങ്ങളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ടെലഗ്രാം വഴിയുളള ചോദ്യപേപ്പര്‍ ചോര്‍ച്ച കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കുറ്റക്കാരെ കണ്ടെത്തിയെന്നും സിബിഐയും തത്സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് ബോധ്യപ്പെട്ടാല്‍ പുനപരീക്ഷ വേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News