ബില്ലുകളിൽ ഒപ്പിടുമോ ? തീരുമാനം ഉടനെന്ന് ഗവർണർ

തടഞ്ഞുവെച്ച ബില്ലുകളിൽ ഒപ്പിടുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.

തടഞ്ഞുവെച്ചിരിക്കുന്ന സർവകലാശാല ബിൽ, ലോകായുക്ത ബിൽ അടക്കമുള്ളവയിലാണ് ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് അറിയിച്ചത്. തെലങ്കാന ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളവും സമീപിച്ചാലോ എന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെയും അവകാശമാണെന്നും ഭരണഘടനാപരമായ കർത്തവ്യം നിർവ്വഹിക്കലാണ് തന്റെ ജോലിയൊന്നും ഗവർണർ മറുപടി നൽകി.

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍ ലോകായുക്ത, സര്‍വകലാശാല ഉള്‍പ്പെടെ ആറു ബില്ലുകളില്‍ തീരുമാനം എടുത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News