അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

അരുന്ധതി റോയിയെയും കാശ്മീരിലെ കേന്ദ്രസർവകലാശാലയിലെ പ്രൊഫസർ ആയ ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാൻ ഡെൽഹി ലഫ്റ്റനന്റ് ഗവർണർ അനുവാദം നൽകിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. 2010 ഒക്ടോബറിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ ഒരു യോഗത്തിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ എന്ന മട്ടിൽ ആണ് ഈ നടപടി. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഒരു വിധത്തിലും മാനിക്കില്ല എന്നാണ് ആഗോളപ്രസിദ്ധയായ ഈ എഴുത്തുകാരിക്കെതിരായ ഈ നടപടി കാണിക്കുന്നത്.

Also Read: വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട മുഴുവൻ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും പൊതുപ്രവർത്തകരെയും ഭീഷണിപ്പെടുത്താനാണ് അരുന്ധതിക്കെതിരെയായ ഈ നടപടി. മോദിയുടെ മൂന്നാം സർക്കാർ ഒട്ടും മയമില്ലാത്തതായിരിക്കും എന്ന സൂചന കൂടെ നൽകാനാണിത്. എല്ലാ ജനാധിപത്യവാദികളും ഒരുമിച്ചു നിന്ന് ഈ നീക്കത്തെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Also Read: സൗഹൃദം പിരിഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം; തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News