കുവൈത്തിൽ സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസാ മാറ്റം അനുവദിക്കാൻ തീരുമാനം

kuwait visa

കുവൈത്തിൽ സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി വിസാ മാറ്റം അനുവദിക്കാൻ തീരുമാനം. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാരം റിപ്പോർട്ട് ചെയ്തത്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

Also Read; സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് നടൻ സിദ്ദിഖ്

ഇത് പ്രകാരം സർക്കാർ കരാർ പദ്ധതികളിലും മറ്റു കരാർ മേഖലകളിലും നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇഖാമ മാറ്റം അനുവദിക്കും. നിലവിലെ തൊഴിൽ സ്ഥാപനത്തിൽ ഒരു വർഷം ജോലി പൂർത്തിയാക്കുക, തൊഴിലുടമയുടെ അനുമതി ഉണ്ടായിരിക്കുക, ജോലി ചെയ്തുകൊണ്ടിരുന്ന പദ്ധതി പൂർത്തീയായെന്നും, തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് മാറാവുന്നതാണെന്നു കാണിക്കുന്ന സമ്മത പത്രം തുടങ്ങിയവയാണ് നിബന്ധനകൾ. വിസാ മാറ്റത്തിന് 350 ദിനാർ ഫീസ് പ്രത്യേകമായി അടക്കേണ്ടതായും വരും.

Also Read; ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം ; കേരളത്തിന് വെറും 145.60 കോടി മാത്രം, മഹാരാഷ്ട്രയ്ക്ക് 1492 കോടി

രാജ്യത്ത് ലഭ്യമായ തൊഴിൽ ശക്തിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന സർക്കാർ തീരുമാങ്ങളുടെ ഭാഗമായാണ് പുതിയ വിസാ മാറ്റത്തിനുള്ള ഇളവുകൾ എന്നാണ് കരുതുന്നത്. മലയാളികൾ ഉൾപ്പെടെ രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്നതായിരിക്കും പുതിയ തീരുമാനം.

News summary; Decision to allow visa change for expatriates working in government contract projects in Kuwait

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News