പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്ന് ലഭിക്കും; വിസാ സേവനങ്ങൾ നവീകരിക്കാൻ തീരുമാനം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും ലഭിക്കുക . വീസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌സോഴ്‌സ് കോൺസുലർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ തീരുമാനത്തെ തുടർന്നാണ്. 2024 മുതൽ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്ന് പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സ്വന്തമാക്കാം. മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന സേവന ദാതാക്കളിൽ നിന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസികൾ അപേക്ഷ ക്ഷണിച്ചു.

also read: അയര്‍ലന്‍ഡിനെതിരായ ടി20; ഇന്ത്യൻ ടീമിന് പുതിയ പരിശീലകന്‍

ഇന്ത്യൻ എംബസിയിലും ഇന്ത്യൻ കോൺസുലേറ്റിലും കോൺസുലർ-പാസ്‌പോർട്ട്-വീസ , അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്നിവയ്‌ക്കുള്ള ഔട്ട്‌സോഴ്‌സിങ് സേവനങ്ങൾക്കായുള്ള പ്രപ്പോസൽ അഭ്യർഥന മിഷൻ പ്രസിദ്ധീകരിച്ചു.

നിലവിൽ രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് ഇന്ത്യൻ പ്രവാസികൾക്ക് ഔട്ട്സോഴ്സ് സേവനങ്ങൾ നൽകുന്നത്. ബിഎൽഎസ് ഇന്റർനാഷനൽ പാസ്‌പോർട്ട് വീസ അപേക്ഷകൾ സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കുന്നതാണ് പ്രധാന സേവനം. രണ്ടാമത്തേത് ഐവിഎസ് ഗ്ലോബൽ. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങളാണ് ഇവരുടെ സേവനം . ചില സേവനങ്ങൾ എംബസിയും കോൺസുലേറ്റും നേരിട്ട് കൈകാര്യം ചെയ്യുന്നു.

also read: രാഷ്ട്രപതി ഒപ്പുവെച്ചു; ദില്ലി സര്‍വീസസ് ആക്ട് നിയമമായി

എല്ലാ എമിറേറ്റുകളിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ എന്ന സംവിധാനത്തിന് കീഴിൽ കോൺസുലാർ സേവനങ്ങൾ പുതിയ സേവന ദാതാവ് സംയോജിപ്പിക്കും. അപേക്ഷകരുടെ വീട്ടുപടിക്കലും ഇന്ത്യൻ സി പി വി സേവനങ്ങൾ നൽകാൻ ഔട്ട്‌സോഴ്‌സ് ചെയ്ത സേവന ദാതാവിനെ അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk