കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിക്കണം- ഡോ.ജോൺ ബ്രിട്ടാസ് എംപി

കേരളത്തിൽ സർവീസ് നടത്തുന്നതോ കേരളത്തിലേക്ക് സർവീസ് നടത്തുന്നതോ ആയ നിരവധി ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു പകരം 3rd എ.സി കോച്ചുകൾ ഉൾപ്പെടുത്താനുള്ള റെയിൽവെയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽ മന്ത്രിക്കു കത്തയച്ചു.

അടുത്ത കാലത്തായി കേരളത്തിലെ ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റ്കളും സ്ലീപ്പർ കോച്ചുകളും വെട്ടിക്കുറച്ചു പകരം എസി കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്തി കൂടുതൽ ലാഭം ഉണ്ടാക്കുവാനാണ് റെയിൽവേ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇപ്പോൾ മാവേലി എക്സ്പ്രസ്സ്, മലബാർ എക്സ്പ്രസ്സ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് എന്നിവയിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു പകരം 3rd എ സി കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്താനുള്ള റെയിൽവെയുടെ തീരുമാനം. ഇത് ലക്ഷക്കണക്കിനുള്ള സാധാരണ ട്രെയിൻ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. ഇപ്പോൾ തന്നെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറവായതിനാൽ ട്രെയിനുകളിൽ സാധാരണ റിസർവേഷൻ കിട്ടാത്ത അവസ്ഥയാണ്. ഉള്ളവയിൽ തന്നെ തത്കാൽ റിസർവേഷൻ സീറ്റുകൾ കൂടുതലായി ഉൾപ്പെടുത്തി സാധാരണ യാത്രക്കാരെക്കൊണ്ട് തത്കാൽ ടിക്കറ്റുകളെടുപ്പിച്ചു കൊള്ളലാഭമാണ് റെയിൽവേ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ഉള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കൂടി വെട്ടിക്കുറച്ചു എസി കോച്ചുകൾ അധികമായി ഉൾപ്പെടുത്തുന്നത് സാധാരണ യാത്രക്കാർക്ക് ഇരട്ടി പ്രഹരമാണ്.

also read; ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സാധാരണ പൗരന്മാർ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് റെയിൽ ഗതാഗതം എന്ന വസ്തുത കണക്കിലെടുത്തു കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനം പിൻവലിക്കണമെന്ന് എംപി കത്തിൽ കേന്ദ്ര റെയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.

also read; തൃശൂരില്‍ എസ്‌ഐക്കെതിരെ സിഐ എടുത്തത് കള്ളക്കേസുതന്നെ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പ്രോസിക്യൂഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News