സ്വന്തമായി എടുത്ത തീരുമാനമാണ് ലോകകപ്പ് മത്സരത്തിന് ശേഷം വിരമിക്കാനുളള തന്റെ തീരുമാനമെന്ന് സുനില്‍ ഛേത്രി. രാജ്യാന്തരമത്സരത്തിലെ തന്റെ കടമകള്‍ പൂര്‍ത്തിയാക്കിയെന്നും ഛേത്രി പറഞ്ഞു. 94 തവണയാണ് ഛേത്രി രാജ്യത്തിനായി വല കുലുക്കിയത്.
19 വര്‍ഷം കളിച്ച ഛേത്രിയാണ് രാജ്യത്തിനായി ഏറ്റവും കുടൂതല്‍ മത്സരം കളിച്ചതും ഗോള്‍ അടിച്ചതും.
ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടല്ല വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും ഫിറ്റാണ്. കഠിനാദ്ധ്വാനമെന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല വിരമിക്കാനുള്ള കാരണം സ്വയം തോന്നിയതുകൊണ്ടാണെന്നും ഛേത്രി പറഞ്ഞു.
Also Read: പി ജയരാജന്‍ വധശ്രമക്കേസ്; ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി
ഒരുവര്‍ഷം താന്‍ ബംഗളൂരു എഫ്സിയിലുണ്ടാകും. എത്രസമയം കളിക്കുമെന്ന് അറിയില്ല. അതിന് ശേഷം വിശ്രമിക്കണമെന്ന് ഛേത്രി പറഞ്ഞു. വിരമിച്ചതിന് ശേഷം പരിശീലക കുപ്പായമണിയുമോ എന്ന ചോദ്യത്തില്‍ അത് ഇപ്പോള്‍ പറയാനാവില്ലെന്നും വിശ്രമവേളയില്‍ അതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here