സംസ്ഥാനത്ത് ഓണക്കാലത്തുള്ള മദ്യ വിൽപനയിൽ കുറവ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വിൽപനക്കുറവാണ് ഇത്തവണയുണ്ടായത്

സംസ്ഥാനത്ത് ഓണക്കാലത്തുള്ള മദ്യ വിൽപനയിൽ കുറവ്.  ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ നടന്നത്  701 കോടി രൂപയുടെ വിൽപനയാണ്. കഴിഞ്ഞ തവണ ഇത് 715 കോടി രൂപയായിരുന്നു. അതായത്, മുൻ വർഷത്തേക്കാൾ 14 കോടി രൂപയുടെ വിൽപനയാണ് ഇത്തവണ കുറഞ്ഞത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  ഉത്രാട ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടി രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

ഉത്രാട ദിവസം മാത്രം ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 120 കോടി രൂപയുടെ  മദ്യമായിരുന്നു വിറ്റഴിച്ചത്. എന്നാൽ ഇന്ന്, ബെവ്‌കോ  ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്. വരുന്ന രണ്ടു ദിവസത്തെ വില്‍പ്പന കൂടി കണക്കാക്കിയാണ് ഓണത്തിലെ മൊത്ത വില്‍പ്പന ബെവ്‌കോ കണക്കാക്കുന്നത്. നാളെയും മറ്റന്നാളുമുള്ള വില്‍പ്പനയിലൂടെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പന നേടാന്‍ കഴിയുമെന്നാണ് ബെവ്‌കോ അധികൃതരുടെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News