യാത്ര ചെയ്യാന്‍ ഭക്തരില്ല ; അയോധ്യയിലേക്കുള്ള ട്രെയിന്‍, വിമാനം സര്‍വീസുകള്‍ റദ്ദാക്കി

അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചത്. അയോധ്യയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് റദ്ദാക്കിയതും പ്രത്യേക ട്രെയിന്‍ സർവീസ് നിർത്തിവച്ചതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന.

Also read:‘പിഷാരടി എന്നെ വിളിച്ച് ചീത്തപറഞ്ഞു’; സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി ധര്‍മജന്‍

സ്‌പൈസ് ജെറ്റാണ് യാത്രക്കാർ ഗണ്യമായി കുറഞ്ഞതോടെ ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയത്. സര്‍വ്വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. സ്‌പൈസ് ജെറ്റ് ആഴ്ച്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വ്വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

Also read:തൃശൂരിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

അയോധ്യയിലേക്കുള്ള പ്രത്യേക സർവീസ് റെയില്‍വേയും റദ്ദാക്കി. എന്നാല്‍ അയോധ്യ ധാമിലേക്കും അയോധ്യ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും പ്രതിദിനം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ എത്തുന്നത്. ഇതില്‍ ഏകദേശം 28,000 യാത്രക്കാര്‍ വരെ എത്തുന്നുണ്ടെന്നുമാണ് കണക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വ്വീസുകളും നിർത്തലാക്കിയിട്ടുണ്ട്. നേരത്തെ 396 ബസുകള്‍ വരെ സര്‍വ്വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News