രാജ്യത്തെ രാജ്യത്തെ യുപിഐ പണമിടപാടുകളിൽ നേരിയ കുറവുണ്ടായതായി വിവരം. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബർ മാസത്തിലേക്ക് എത്തുമ്പോൾ പണമിടപാടുകളിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഒക്ടോബർ മാസത്തിൽ 16.58 ബില്യൺ യുപിഐ പണമിടപാടുകൾ ആണ് രാജ്യത്ത് നടന്നത്. എന്നാൽ നവംബർ മാസത്തിലേക്ക് എത്തിയതോടെ ഇത് ഏഴ് ശതമാനം കുറഞ്ഞ് 15 .48 ബില്യണിലേക്ക് എത്തി.ഉത്സവ സീസൺ കഴിഞ്ഞതോടെയാണ് ഓൺലൈൻ പേയ്‌മെറ്റുകളിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടത്.
ALSO READ; ഞങ്ങടെ കാര്യം ഇനി ഞങ്ങള് തന്നെ നോക്കിക്കോളാമേ!സ്മാർട്ട്ഫോണുകളിൽ സ്വന്തം ചിപ്സെറ്റ് ഉപയോഗിക്കാൻ ഷഓമി
ഒക്ടോബറിൽ യുപിഐ ട്രാൻസാക്ഷൻ വോളിയം 16 .58 ബില്യണിലും അതിന്റെ മൂല്യം 23.5 ട്രില്യൺ രൂപയിലും എത്തിയിരുന്നു. എന്നാൽ നവംബറിൽ യുപിഐ ട്രാൻസാക്ഷൻ വോളിയം 15 .48 ബില്യണിലും മൂല്യം 21.55 ട്രില്യൺ രൂപയിലും എത്തി.അതേസമയം കഴിഞ്ഞ വർഷം ഇതേ സമയത്തെ കണക്കുകൾ നോക്കിയാൽ വോളിയത്തിൽ 38 ശതമാനവും മൂല്യത്തിൽ 24 ശതമാനവും ഉയർച്ച ഉണ്ടായതായി കാണാൻ കഴിയും.
സമാന രീതിയിൽ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 13 ശതമാനം കുറഞ്ഞ്
467 മില്യണിൽ നിന്നും 408 മില്യണിലേക്ക് വോളിയം കുറഞ്ഞിട്ടുണ്ട്. മൂല്യത്തിൽ 11 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here