കാലവര്‍ഷത്തിൽ 35 ശതമാനം മഴയുടെ കുറവ്; വരള്‍ച്ചക്ക് സാധ്യത

കേരളത്തിൽ കാലവര്‍ഷത്തില്‍ ഇതുവരെ 35 ശതമാനത്തിന്റെ കുറവ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 85.2 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷത്തില്‍ 201.86 സെന്റിമീറ്റര്‍ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്.

ജൂണില്‍ 64.8, ജൂലൈയില്‍ 65.3 സെന്റിമീറ്റര്‍ എന്നിങ്ങനെയാണ് സാധാരണ സംസ്ഥാനത്ത് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ ആകെ 26 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. ജൂലൈയില്‍ 59.2 സെന്റിമീറ്റര്‍ മഴയും ലഭിച്ചു.

also read: അപകടങ്ങൾ കൂടുന്നു, അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം

കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ കുറവാണ്. ഇടുക്കിയിൽ 52 ശതമാനവും , വയനാട് ,കോഴിക്കോട് എന്നീ ജില്ലകളിൽ 48 ശതമാനവുമാണ് മഴ ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചതും ഈ ജില്ലകളിൽ തന്നെയാണ്. കാസര്‍കോട് ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1602.5 mm മഴയാണ് കാസർകോട് ലഭിച്ചത്. എന്നാൽഇവിടെയും 18 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

also read: മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ആകെ 173.6 സെന്റിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അതിരൂക്ഷ വരൾച്ചയാകും സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News