അറിവിനൊപ്പം സ്നേഹവും ചേരുമ്പോ‍ഴാണ് ഒരു നല്ല ഡോക്ടര്‍ ഉണ്ടാകുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അറിവും സ്നേഹവും കൂടിചേരുമ്പോ‍ഴാണ് ഒരു നല്ല ഡോക്ടര്‍ ഉണ്ടാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൈരളി ടിവി ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് അഭിമാനിക്കാനും അഹങ്കരിക്കാനും ക‍ഴിയുന്ന തരത്തിലുള്ള ഡോക്ടര്‍മാര്‍ കേരളത്തിലുണ്ട്. ഇവരെ പോലുള്ളവരാണ് കേരളത്തിന്‍റെ ആരോഗ്യ മേഖലയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണം, ഈസ്റ്ററിൽ മോദി സന്ദർശിച്ച പള്ളിയിൽ പ്രാർഥനാ സംഗമം

കൈരളി ടി വി ചെയര്‍മാന്‍ മമ്മൂട്ടിയാണ് ഈ അവാര്‍ഡിന് പ്രേരകമാകുന്നത്. യോഗ്യതയുള്ളവരെ കണ്ടെത്തണമെന്നും ആദരിക്കണമെന്നതും അദ്ദേഹത്തിന്‍റെ നിര്‍ബന്ധമാണ്. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തിയാണ് കൈരളി ടി വി ഡോക്ടേ‍ഴ്സ് പുരസ്കാരം വിതരണം ചെയ്യുന്നത്. ആതുര സേവനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍  പ്രത്യേകിച്ച്  സിദ്ധി വേണമെന്നില്ല. ഡോക്ടര്‍മാര്‍ക്ക് അറിവും സ്നേഹവും ആവശ്യമാണ്. കൈരളി ടി വി ഡോക്ടേ‍‍ഴ്സ് പുരസ്കാരം നേടിയവര്‍ക്ക് ആശംസകള്‍- അദ്ദേഹം പറഞ്ഞു.

അവാര്‍ഡിന് അര്‍ഹരായവര്‍ ഈ രംഗത്ത് നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് പ്രചോദനം ആകണമെന്നും ബാക്കിയുള്ളവരും പുരസ്കാരം നേടാന്‍ പ്രാപ്തമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. സോനാ നരിമാന്‍ നേടി. സ്വകാര്യമേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരത്തിന്  ഡോ. മുരളി പി വെട്ടത്ത് ആര്‍ഹനായി. സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. ടി മനോജ് കുമാര്‍ സ്വന്തമാക്കി.

ALSO READ: “അതിവേഗ ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ല ”, പരാതിയുമായി ഭിന്നശേഷിക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News