അമ്മയുടെ പ്രതികരണത്തില്‍ യാതൊരു പ്രതീക്ഷയുമില്ല: ദീദി ദാമോദരന്‍

അമ്മയുടെ പ്രതികരണത്തില്‍ നിങ്ങള്‍ക്ക് ആകാംഷ ഉണ്ടാകും എന്നാല്‍ തനിക്കതില്‍ യാതൊരു പ്രതീക്ഷയുമില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍. ഇത് തന്റെ വ്യക്തിപരമായ പ്രതികരണമാണെന്നും ഡബ്ല്യുസിസിയുടേതല്ലെന്നും അവര്‍ വ്യക്തമാക്കി.

ALSO READ: ‘സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണം സെപ്‌തംബർ ആദ്യവാരം ആരംഭിക്കും’; മന്ത്രി ജിആർ അനിൽ

റിപ്പോര്‍ട്ടിന്റെ പേജുകള്‍ നീക്കിയോ എന്ന് അറിയില്ല. കടുവെട്ട് നടന്നിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ താല്‍പര്യം റിപ്പോര്‍ട്ടിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ക്ക് മാത്രമാണ്. പെയ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ റിപ്പാര്‍ട്ടില്‍ ഉണ്ട്. പോരാട്ടം നടത്തുക എന്നത് ഡബ്ല്യുസിസി യുടെ മാത്രം ഉത്തരവാദിത്തമല്ല. പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News