സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും വ്യാപകമാകുന്ന സാഹചര്യത്തിൽ നടപടികൾ എടുക്കാൻ തീരുമാനിച്ച് കേന്ദ്രം. പ്രത്യേക ഓഫീസറെ നിയമിച്ചുകൊണ്ടായിരിക്കും നടപടികൾ സ്വീകരിക്കുന്നത്. പ്രസ്തുത കേസുകളിൽ ഐടി നിയമം ലംഘിച്ച സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഡീപ് ഫേക്ക് വിഷയത്തിൽ സംസാരിച്ചത്. ഐടി നിയമം 3(1)(b) പ്രകാരം പരാതി ലഭിച്ച് 24 മണിക്കൂറിനകം ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അങ്ങനെ സ്വീകരിക്കാത്ത സന്ദർഭത്തിൽ പരാതിക്കാരന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ
ഐടി മന്ത്രാലയം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വെബ്സൈറ്റ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സിനിമാ താരങ്ങളുടെയും മറ്റു പല പ്രമുഖരുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ചിത്രം ഏറെ വിവാദമായതോടെ കേന്ദ്രവും പ്രമുഖ താരങ്ങളും മറ്റും വിഷയത്തിൽ പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here