കോഴിക്കോട് ഡീപ് ഫെയ്ക് കേസ്: പ്രധാന പ്രതിയെ കോടതിയില്‍ ഹാജരാക്കും

നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഡീപ് ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംഘം നടത്തിയ തട്ടിപ്പിലെ പ്രധാന പ്രതിയെ ദില്ലിയില്‍ നിന്നും എത്തിച്ച് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കൗഷല്‍ ഷായെ ആണ് കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കുന്നത്. നേരത്തേ വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോഴിക്കോട് എത്തിക്കാന്‍ സൈബര്‍ പൊലീസ് പ്രൊഡക്ഷന്‍ വാറന്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ALSO READ ;ലാവ ഒലിച്ചിറങ്ങി, വീടുകള്‍ കത്തിനശിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൗഷല്‍ ഷായെ പിടികൂടാന്‍ മൂന്നു തവണ കോഴിക്കോട് സൈബര്‍ പൊലീസ് ഗുജറാത്തിലും ഗോവയിലും പരിശോധന നടത്തിയിരുന്നു.
സംഭവത്തില്‍ സഹപ്രതികളായ മൂന്നു പേരെ നേരത്തെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗശല്‍ ഷായ്ക്ക് വ്യാജ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ സിം എന്നിവ വ്യാജമായി നിര്‍മ്മിച്ചു നല്‍കിയ സംഘത്തെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്.

ALSO READ ;ലാവ ഒലിച്ചിറങ്ങി, വീടുകള്‍ കത്തിനശിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കേന്ദ്ര സര്‍വീസില്‍ നിന്നു വിരമിച്ച പാലാഴി സ്വദേശി കെ.രാധാകൃഷ്ണനാണു ജൂലൈ ആദ്യവാരത്തില്‍ തട്ടിപ്പിനിരയായത്.
പണ്ട് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ദൃശ്യവും ശബ്ദവും വ്യാജമായി തയാറാക്കി തട്ടിപ്പുകാര്‍ രാധാകൃഷ്ണനു വിഡിയോ കോള്‍ ചെയ്യുകയായിരുന്നു. ആശുപത്രിച്ചെലവിനാണെന്നു പറഞ്ഞ് 40,000 രൂപ ഓണ്‍ലൈനായി കടം വാങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News