വിവരസാങ്കേതികവിദ്യ വാനോളം വളര്‍ന്ന ഇക്കാലത്ത് സത്യമേത് മിഥ്യയേത് തിരിച്ചറിയാനാകാത്ത തരത്തിലാണ് എഐ ഉപയോഗിച്ച് വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. അക്കൂട്ടത്തിൽ ഏറെ അപകടകാരിയായതും ലോകം ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന കാര്യവുമാണ് ഡീപ് ഫേക്ക്. ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഓഡിയോകളും നിര്‍മിക്കുക എന്നതാണ് ഡീപ് ഫേക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇത്തരത്തിൽ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാക്കി ബ്രിട്ടൺ.
Also Read: ഈ വര്‍ഷം തൊഴിലാളികളായി എഐ ഏജന്റുമാര്‍ എത്തും; ഓപണ്‍ എഐ സജ്ജമെന്നും ആള്‍ട്ട്മാന്‍
2015 മുതല്‍ തന്നെ ബ്രിട്ടണിൽ മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ക്രിമനൽ കുറ്റമാണ്. റിവഞ്ച് പോണ്‍ എന്ന് വിളിക്കുന്ന ഇത്തരം കുറ്റകൃത്യത്തിൽ ഡീപ് ഫേക്ക് ഉൾപ്പെട്ടിരുന്നില്ല.
2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനിന്റെ റിപ്പോർട്ട് പറയുന്നത്.
Also Read: ജപ്പാനില്‍ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് 22കാരി
ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും പുതിയ നിയമം നിലവില്‍ വരുന്നതോടെ ക്രിമിനല്‍ കുറ്റകൃത്യമാകകയും അതിനനുസൃതമായി നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here