ആലിയ ഭട്ടിന്റെയും ഡീപ്‍ഫേക്ക് വീഡിയോ; ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയില്ലേയെന്ന് സോഷ്യൽ മീഡിയ

നിലവിൽ വലിയ ഭീഷണിയായി മാറുകയാണ് ഡീപ്‍ഫേക്ക് വീഡിയോകള്‍. രാജ്യത്തെ മുൻനിര നായികമാരുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒടുവില്‍ നടി ആലിയ ഭട്ടിന്റേതാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. എഐ ഉപയോഗിച്ചുണ്ടാക്കിയ ആലിയയുടെ ഡീപ്‍ഫേക്ക് വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ആ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആലിയ ഭട്ട് അല്ലെന്ന് മിക്ക നെറ്റിസണ്‍സും ചൂണ്ടിക്കാട്ടുന്നുണ്ട്.

also read: നഷ്ട്ടപെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം; ആഹ്വാനവുമായി ഡി വൈ എഫ് ഐ

രശ്‍മിക മന്ദാനയാണ് ഇത്തരത്തിൽ ഡീപ്‍ഫേക്ക് ആദ്യം നേരിട്ട ഒരു മുൻനിര നായിക. സംഭവത്തില്‍ പ്രതികരിച്ച് രശ്‍മിക മന്ദാന രംഗത്ത് എത്തിയിരുന്നു. ഇത് ഭയാനകമായ അവസ്ഥയാണ് എന്നും ഇതുപോലെ വര്‍ത്തമാനകാലത്ത് സാങ്കേതികവിദ്യയുടെ ദുരുപയോഗത്താല്‍ ക്രൂരത നേരിടേണ്ട സാഹചര്യമുണ്ടാകുന്നത് എനിക്ക് മാത്രമല്ല നമ്മളോരോരുത്തര്‍ക്കും ഭീതിജനകമാണ് എന്നും അവർ പ്രതികരിച്ചിരുന്നു. ഞാൻ സ്‍കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്നുമായിരുന്നു അന്ന് രശ്‍മിക മന്ദാന പറഞ്ഞ്.
പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുകയും ചെയ്‍തിരുന്നു രശ്‍മിക മന്ദാന.

also read: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

എഐ ഉപയോഗിച്ച് ഇങ്ങനെ ഡീപ്‍ഫേക്ക് വീഡിയോകള്‍ ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയില്ലേ എന്നും സാധാരണക്കാര്‍ വരെ ഇതിന്റെ ഭീഷണിയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News