രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ ദില്ലിയില്‍ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഡീപ് ഫേക്ക് വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നവംബര്‍ പത്തിനാണ് ദില്ലി പൊലീസ് കേസെടുത്തത്.

ALSO READ:വിവാഹവാർത്തക്ക് പിന്നാലെ ട്വന്‍റി 20 റെക്കോര്‍ഡിട്ട് ഷൊയ്ബ് മാലിക്

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്.

ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ ഇയാള്‍ തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

ALSO READ:സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News