ഒറ്റ നിമിഷം, സ്റ്റേഡിയം നിന്നിടത്ത് വന്‍ ഗര്‍ത്തം; വീഡിയോ വൈറല്‍

ഒരൊറ്റ നിമിഷം മതി സാഹചര്യം മാറി മറിയാന്‍. ഇന്നലെ വരെ കായികതാരങ്ങള്‍ പരിശീലനം നടത്തിയ സ്റ്റേഡിയത്തിന്റെ സ്ഥാനത്ത് ഇന്നുള്ള അഗാധമായ ഒരു ഗര്‍ത്തം മാത്രം. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. മത്സരം നടക്കുന്ന സമയമല്ലാ എന്ന ഒറ്റകാരണത്താല്‍ വന്‍ അപകടം ഒഴിവായി എന്നു പറയാം. സ്റ്റേഡിയത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുമ്പ് ഈ പ്രദേശത്ത് ഒരു ഖനി പ്രവര്‍ത്തിച്ചിരുന്നെന്നാണ് വിവരം.

ALSO READ: ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ഇല്ലിനോയിസിലെ ആല്‍ട്ടണിലുള്ള ഗോര്‍ഡന്‍ മൂര്‍ പാര്‍ക്കിലാണ് നൂറടിയോളം വിസ്തൃതിയില്‍ ബുധനാഴ്ചയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഈ സംഭവത്തില്‍ വലിയ നടുക്കം തന്നെയാണ് അധികൃതര്‍ രേഖപ്പെടുത്തിയതും. മിസിസിപ്പി നദികരയിലാണ് സ്റ്റേഡിയം. മുപ്പതടി ആഴത്തിലാണ് ഗര്‍ത്തം. സ്റ്റേഡിയത്തിലേക്ക് ആര്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല. അരികുകള്‍ ഇടിഞ്ഞ് തകര്‍ന്ന് വലിയ ഗര്‍ത്തമാകുന്ന കളിക്കളത്തിന്റെ ദൃശ്യങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News