ആര്‍എംപി നേതാവിന്റെ ലൈംഗിക അധിക്ഷേപം: കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം; തുറന്നടിച്ച് ദീപാ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേരള സമൂഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി ഹരിഹരന്‍ രംഗത്തെത്തിയെങ്കിലും ഇത്തരം നീചമായ മനോഭാവത്തിന് മാപ്പിലെന്ന് വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഓരോ കമന്റും. യുഡിഎഫ് ആര്‍എംപി നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വളരെ മോശമായ ഭാഷയില്‍ ഹരിഹരന്‍ പ്രസംഗിച്ചത്. അതുകേട്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന സദസും ഉള്‍പ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയുമാണ്. ഇതിനെതിരെ  അധ്യാപികയായ
ദീപാ നിശാന്തും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ:  ലൊക്കേഷൻ ലഭിച്ചു, കരമന അഖിൽ കൊലപാകത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പറയുന്ന നാവല്ല… ആ വിടന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം!
തെളിയട്ടെ! സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ!
കുടഞ്ഞിട്! വേദിയിലും ഇന്‍ബോക്‌സിലും കമന്റ് ബോക്‌സിലും നീയൊക്കെ കുടഞ്ഞിട്! എന്നാണ് ദീപാ നിശാന്ത് കുറിച്ചത്.

‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നാല്‍ ഹരിഹരന്‍ വേദിയില്‍ സംസാരിച്ചത്. വിഡി സതീശന് പുറമേ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ സി അബു, ലീഗ് നേതാവ് പി എം എ സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദീപാ നിശാന്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഹരിഹരനെതിരെ വരുന്നത്.

ALSO READ:  കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

അയാളുടെ വാക്കുകള്‍, അതിനൊപ്പം ചിരിക്കുന്ന ഒരു സമൂഹം, ഒരു സ്ത്രീക്ക് ഉണ്ടാക്കുന്ന ട്രോമ.. പുരുഷ കേന്ദ്രീകൃത സമൂഹം ഒരിക്കലും മനസ്സിലാക്കാന്‍ പോവുന്നില്ല, വടകര എന്ത് നടന്നു എന്ന് ഇതില്‍ കൂടുതല്‍ പറയേണ്ടതില്ല, അവര്‍ പറയും പറഞ്ഞുകൊണ്ടിരിക്കും അതൊന്നും കാര്യമാക്കണ്ട ടീച്ചറെ ഇവര്‍ക്കറിയില്ലല്ലോ നമ്മുടെ ലെവല്‍ വേറെ ആണെന്നുള്ളത് ലാല്‍സലാം എന്നിങ്ങനെയാണ് കമന്റുകള്‍ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News