പ്രളയത്തിൽ ഈ നാടങ്ങൊലിച്ചു പോയാലും സന്തോഷിക്കുന്ന, നാട്ടിലൊരു ദുരന്തമുണ്ടായാൽ ആനന്ദിക്കുന്ന മനുഷ്യരുണ്ടെന്ന് ദീപ നിശാന്ത്

ആലുവ കൊലപാതകത്തിന്റെ പേരിൽ രാഷ്ട്രീയ പകവീട്ടൽ നടത്തുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സ്വന്തം നാട്ടിലൊരു ദുരന്തമുണ്ടായാൽ ആനന്ദിക്കുന്ന ഒരു വിഭാഗത്തെ കഴിഞ്ഞ പോസ്റ്റിലെ കമൻ്റ്ബോക്സിൽ നിറയെ കാണാമെന്ന് ദീപ നിശാന്ത് പറഞ്ഞു. പ്രളയത്തിൽ ഈ നാടങ്ങൊലിച്ചു പോയാലും സന്തോഷിക്കുന്ന ചില നികൃഷ്ടജന്മങ്ങൾ മണിപ്പൂരിലെ സംഭവവുമായാണ് ഇതിനെ താരതമ്യപ്പെടുത്തുന്നതെന്നും, പകരത്തിനു പകരമായില്ലേ എന്ന മട്ടിലാണ് അവരൊക്കെ ആനന്ദിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ദീപ നിശാന്ത് പറഞ്ഞു.

ALSO READ: നടുക്കുന്ന ശബ്ദം, റഷ്യന്‍ തലസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം, നുകോവോ രാജ്യാന്തര വിമാനത്താവളം അടച്ചു, വീഡിയോ

‘ഇവിടെയും ഗതികെട്ട മനുഷ്യരുണ്ട്. ആ ഗതികേടുകളെ മറികടക്കാൻ അവർക്ക് ഉറപ്പായും സിസ്റ്റം വേണ്ടത്ര പിന്തുണ നൽകണം. ലഹരിയുടെ വ്യാപകമായ ഉപയോഗം ഇവിടെയുമുണ്ട്. സമീപകാലത്തെ പല സംഭവങ്ങളിലും ലഹരിയ്ക്കു കൂടി പങ്കുണ്ട്. അത് ഉറപ്പായും നിയന്ത്രിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ അക്കാര്യത്തിൽ വേണം എന്ന് പറയാൻ മണിപ്പൂരിനെ കൂട്ടുപിടിക്കണ്ട. ആനന്ദത്തിൻ്റെ അറപ്പിക്കുന്ന ഇമോജികളിടണ്ട. സത്യത്തിൽ അങ്ങനെ ഇമോജികളിടുന്നവരെല്ലാം ആ കുഞ്ഞിനെ കൊണ്ടുപോയ നികൃഷ്ടജീവിയുടെ കൂട്ടത്തിൽപ്പെട്ടവർ തന്നെയാണ്’, ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയ ബാധിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

ദീപ നിശാന്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

സ്വന്തം നാട്ടിലൊരു ദുരന്തമുണ്ടായാൽ ആനന്ദിക്കുന്ന ഒരു വിഭാഗത്തെ കഴിഞ്ഞ പോസ്റ്റിലെ കമൻ്റ്ബോക്സിൽ നിറയെ കാണാം. വിമർശനങ്ങളും തിരുത്തലുകളുമൊക്കെ ജനാധിപത്യത്തിൽ സാധാരണമാണ്. അതാവശ്യവുമാണ്. അതു തന്നെയാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനസ്വഭാവവും. പക്ഷേ ഇത് വിമർശനമല്ല. തിരുത്തലല്ല. ക്രൂരമായ രാഷ്ട്രീയപ്പകയാണ്. പ്രളയത്തിൽ ഈ നാടങ്ങൊലിച്ചു പോയാലും സന്തോഷിക്കുന്ന ചില നികൃഷ്ടജന്മങ്ങൾ മണിപ്പൂരിലെ സംഭവവുമായാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. പകരത്തിനു പകരമായില്ലേ എന്ന മട്ടിൽ ആനന്ദിക്കുന്നത്. അതടക്കാനാവാതെ കമൻ്റുകളും ഇമോജികളുമിട്ട് നിറയ്ക്കുന്നത്.

ALSO READ: ആ ചിരി ഇനിയില്ല, ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടമാണ് പീഡിപ്പിച്ചത്.ആ ആൾക്കൂട്ടത്തിൽ ഒരാൾ പോലും അതിനെ എതിർക്കുന്നില്ല. അതു കണ്ട് ആക്രോശിച്ച് ആ പീഡനത്തിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. പുറത്തറിയാത്ത നിരവധി ക്രൂരതകൾ അവിടെ അരങ്ങേറിയിട്ടുണ്ട്. ആൾക്കൂട്ടമാണ് മനുഷ്യരെ കൊന്നൊടുക്കുന്നത്. രണ്ടുമാസം മുമ്പു നടന്ന സംഭവം പുറത്തറിഞ്ഞത് എന്നാണ് ? ആ ആൾക്കൂട്ടത്തെ സംരക്ഷിക്കാനും പുറത്തറിയിക്കാതിരിക്കാനും വേണ്ടി വാർത്താവിനിമയബന്ധങ്ങൾ വരെ വിച്ഛേദിച്ച് സൗകര്യമൊരുക്കുന്ന ഭരണവർഗത്തേയും സംഭവം നടന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച നിയമസംവിധാനത്തേയും താരതമ്യപ്പെടുത്താൻ ചില്ലറ ഉളുപ്പ് പോര. ഇവിടെ ഈ വിഷയത്തിൽ പോലീസിൻ്റെ അനാസ്ഥ എന്താണ്? ആ കുഞ്ഞിനെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് കണ്ടാൽ രസിക്കുന്ന ഏത് മനുഷ്യനാണ് ഇവിടെയുള്ളത്? ഏതാൾക്കൂട്ടമാണുള്ളത്? അങ്ങനെ രസിക്കുന്നവർക്ക് ആ വിഷം കമൻ്റ് ബോക്സിലല്ലാതെ പുറത്തു തുപ്പാൻ ധൈര്യമുണ്ടോ? തുപ്പിയാൽ ഇന്നാട്ടിലെ ജനങ്ങൾ വെറുതെയിരിക്കുമോ?

ALSO READ: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

ഇവിടെയും ഗതികെട്ട മനുഷ്യരുണ്ട്. ആ ഗതികേടുകളെ മറികടക്കാൻ അവർക്ക് ഉറപ്പായും സിസ്റ്റം വേണ്ടത്ര പിന്തുണ നൽകണം. ലഹരിയുടെ വ്യാപകമായ ഉപയോഗം ഇവിടെയുമുണ്ട്. സമീപകാലത്തെ പല സംഭവങ്ങളിലും ലഹരിയ്ക്കു കൂടി പങ്കുണ്ട്. അത് ഉറപ്പായും നിയന്ത്രിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ അക്കാര്യത്തിൽ വേണം എന്ന് പറയാൻ മണിപ്പൂരിനെ കൂട്ടുപിടിക്കണ്ട. ആനന്ദത്തിൻ്റെ അറപ്പിക്കുന്ന ഇമോജികളിടണ്ട. സത്യത്തിൽ അങ്ങനെ ഇമോജികളിടുന്നവരെല്ലാം ആ കുഞ്ഞിനെ കൊണ്ടുപോയ നികൃഷ്ടജീവിയുടെ കൂട്ടത്തിൽപ്പെട്ടവർ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News