‘ആ താരാട്ട് പാട്ടാണ് സൂപ്പർ ഹിറ്റ്‌ പ്രണയഗാനമായി മാറിയത്’: ദീപക് ദേവ്

മലയാളത്തിൽ നിലവിൽ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്ലർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ദീപക് തന്റെ ആദ്യ ഗാനത്തെ കുറിച്ച് സംസാരിച്ചത് വൈറലായിരിക്കുകയാണ്.

Also read:സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ; ഇത് ബാബു ആന്റണി അല്ല

സംവിധായകൻ സിദ്ദിക്കാണ് തന്നെ ക്രോണിക്ക് ബാച്ച്ലറിലേക്ക് വിളിക്കുന്നത് എന്നും അന്ന് ആദ്യം ആവശ്യപ്പെട്ടത് ഒരു താരാട്ട് പാട്ട് ഉണ്ടാക്കി തരാൻ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാട്ട് ഉണ്ടാക്കി കൊടുത്തപ്പോൾ ആപാട്ടിന്റെ വേഗം കൂട്ടാൻ സിദ്ദിഖ് ആവശ്യപ്പെടുകയായിരുന്നു എന്നും അങ്ങനെയാണ് സ്വയംവര ചന്ദ്രികേ എന്ന പാട്ടുണ്ടാവുന്നതെന്ന് ദീപക് ദേവ് പറഞ്ഞു. തൊട്ട് പിന്നാലെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

Also read:അധികം കാത്തിരിക്കേണ്ട, ‘ബോഗയ്ൻവില്ല’ ഉടൻ തിയേറ്ററിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് അമൽനീരദ്‌

നല്ല ടെൻഷനോടെയാണ് ഞാൻ ആദ്യ സിനിമയിലെ ഗാനം താൻ ചിട്ടപ്പെടുത്തിയത്. ഞാൻ അവിടെ ചെന്നപ്പോൾ എന്റടുത്ത് ഒരു അടിപൊളി പാട്ട്, പ്രണയഗാനം. ഒരു വിഷാദഗാനം എന്നിങ്ങനെ പാട്ടുകൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. താരാട്ടുപാട്ടാണ് ആദ്യം ഉണ്ടാക്കിയത്. അതുകേട്ട അദ്ദേഹം പറഞ്ഞു, സിനിമയിൽ എന്തായാലും താരാട്ടിനുള്ള സാധ്യതയില്ല. നീ പാട്ടിന്റെ വേഗം കൂട്ടെന്ന്. മടിച്ചാണെങ്കിലും താരാട്ടിന്റെ വേഗം കൂട്ടി. അപ്പോൾ ട്യൂൺ മാറി മറ്റേതോ തലത്തിലേക്ക് പോയി. അദ്ദേഹം പറഞ്ഞു, ഇതാണ് എനിക്ക് വേണ്ടത്. ഇതാണ് നമ്മുടെ സിനിമയിലെ പ്രണയഗാനം. ആ പാട്ടാണ് സ്വയംവര ചന്ദ്രികേ. ക്രോണിക് ബാച്ച്‌ലറിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി’- ദീപക് ദേവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News