അപകടം പിടിച്ച ഗുണ കേവിൽ അകപ്പെട്ട സുഹൃത്തിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിക്കുന്ന കൂട്ടുകാരന്റെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. 2006 ൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചത്. ബോക്സോഫീസിൽ മികച്ച വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് പറമ്പോൽ സിനിമയെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ദീപക് പറമ്പോൽ സിനിമയെയും ജീവിതത്തെയും കുറിച്ച്
ALSO READ: മനുഷ്യ – വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങൾ
നീ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങുമെന്ന ആ ഡയലോഗിന് വലിയ സ്വീകാര്യത ലഭിച്ചു. നമ്മള്‍ വെറുതെ പറഞ്ഞിട്ട് കാര്യമില്ല. റൈറ്റ് ടൈമില്‍ പറയണം. ആ ഫീല്‍ കിട്ടണം. അതിന് സിനിമ സഹായിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു ഡയലോഗ് പറയാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാനല്ല ആര് പറഞ്ഞാലും വര്‍ക്ക് ഔട്ട് ആകുമായിരുന്നു. പക്ഷേ എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി. ഡയലോഗ് ആ രീതിയില്‍ പറയാനുള്ള
എഫേര്‍ട്ടും ഞാന്‍ എടുത്തിട്ടുണ്ട്.
ശരിക്കും പറഞ്ഞാല്‍ സുഭാഷിനെ രക്ഷിക്കാന്‍ വേണ്ടി ബാക്കിയുള്ള പത്താള്‍ക്കാരും കുഴിയില്‍ ഇറങ്ങാന്‍ റെഡിയാണ്. അവര്‍ തന്നെ അത് പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഇവനെ കൊണ്ടേ തിരിച്ചുപോരുള്ളൂ. അല്ലെങ്കില്‍ എല്ലാവരും ചാടും. അത്രയും ഫ്രണ്ട്ഷ്പ്പാണ് അവര്‍ തമ്മില്‍. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ ഞാന്‍ ഇറങ്ങും, ഞാന്‍ ഇറങ്ങും എന്ന് എല്ലാവരും കൂടി പറഞ്ഞു കഴിഞ്ഞാല്‍ അത് സിനിമയില്‍ ഇംപാക്ട് ഉണ്ടാക്കില്ല.
ഇവിടെ സുധിയുടെ കഥാപാത്രം തമിഴ് അറിയുന്ന ആളാണ്. കോണ്‍ട്രാക്ടറാണ്. തമിഴന്‍മാരുമായി സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് തമിഴ് അറിയുന്ന കഥാപാത്രം വേണം ഇവര്‍ പറയുന്ന കാര്യങ്ങള്‍ കുട്ടേട്ടനുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍. അതുകൊണ്ടാണ് എന്റെ കഥാപാത്രം അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫില്‍ എല്ലാവരും ചാടാന്‍ തയ്യാറായിരുന്നു. കാരണം സുഭാഷില്ലാതെ അവര്‍ തിരിച്ചുപോകില്ല. സുഹൃദ് ബന്ധം എന്ന് പറയുന്നത് അടിപൊളിയാണ്. എല്ലാവര്‍ക്കും അങ്ങനെ ഒരു സുഹൃത്തുണ്ടാകും. അല്ലെങ്കില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കും.
അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അത് കണക്ട് ചെയ്യും. ഇതുപോലെ ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. എനിക്ക് അധികം സുഹൃത്തുക്കളില്ല. പക്ഷേ ഭയങ്കര ആത്മാര്‍ത്ഥത ഉള്ളവരാണ് എല്ലാവരും. അവര്‍ക്ക് എന്ത് പ്രശ്‌നം വന്നാലും നമ്മള്‍ ഏതറ്റം വരെയും പോകും. കുഴിയില്‍ ഇറങ്ങുമോ എന്ന് ചോദിച്ചാല്‍ എന്റമ്മോ……തീര്‍ച്ചയായും എന്തെങ്കിലുമൊക്കെ ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here