അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; അമ്പരപ്പോടെ ആരാധകർ

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഇരുവരുടെയും പ്രണയവിവാഹം ഏപ്രിൽ 24 ന് വടക്കാഞ്ചേരിയിൽ വച്ച് നടക്കും. അപർണ മലയാള സിനിമയിലെത്തുന്നത് ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. വിജയിയുടെ ബീസ്റ്റിലൂടെ അപർണ തമിഴ് ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു.

Also Read: ‘മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ല’: വ്യാജവാർത്തയ്‌ക്കെതിരെ കെ ജെ ജേക്കബ്

ദീപകും അപർണ്ണയും ഒരുമിച്ച് ‘മനോഹരത്തിൽ’ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.

Also Read: ‘ഞാൻ പ്രതിഫലം വാങ്ങാറില്ല, അതിനുപകരം ഇങ്ങനെയാണ് ചെയ്യാറ്’: തുറന്നുപറഞ്ഞ് പൃഥ്വിരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News