ഡീപ്ഫേക്കിൽ നിന്ന് സച്ചിനും രക്ഷയില്ല; ശക്തമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം

ഡീപ്ഫേക്കിന് ഇരയായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഒരു മൊബൈൽ ആപ്ലിക്കേഷനെ അംഗീകരിച്ച് കൊണ്ട് അതിന്റെ സവിശേഷതകൾ വിശദീകരിക്കുന്ന ഒരു വ്യാജ വീഡിയോ ആണ് സച്ചിന്റേത് എന്ന രൂപത്തിൽ പ്രചരിച്ചത്. സച്ചിൻ തന്നെയാണ് ഈ വീഡിയോയെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യൻ ജനതയുടെ അഭിമാനവുമായ സച്ചിൻ തന്റെ മകൾ സാറ ദിവസവും പണം സമ്പാദിക്കാൻ ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്ന് വൈറലായ ഡീപ്ഫേക്ക് വീഡിയോ ക്ലിപ്പിൽ അവകാശപ്പെടുന്നതായാണ് കാണിക്കുന്നത്.

ALSO READ: സൂര്യയുടെ കങ്കുവക്കായി കാത്ത് ആരാധകർ; പുതിയ അപ്ഡേറ്റ് പുറത്ത്

ഇതിനെതിരെ സച്ചിൻ ശക്തമായ പ്രതികരണവുമായാണ് സച്ചിൻ എത്തിയിരിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിലെ തന്റെ ഫോള്ളോവേസിനോട് ഈ വീഡിയോ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നതിനിടയിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുന്നത് അസ്വസ്ഥമാക്കുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വൻതോതിൽ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും വീഡിയോ പങ്കിടുന്നതിനിടയിൽ സച്ചിൻ പറഞ്ഞു.

ALSO READ: ‘അവിടെയൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു, തകർത്തത് നിയമവാഴ്ചയുടെ ലംഘനം’; അയോധ്യ സുപ്രീംകോടതി വിധി ഓർമിപ്പിച്ച് കെ ജെ ജേക്കബ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ തെറ്റായ വിവരങ്ങളുടെയും ഡീപ്ഫേക്കുകളുടെയും വ്യാപനം തടയുന്നതിന് പെട്ടെന്നുള്ള നടപടികൾ നിർണായകമാണ് എന്നും സച്ചിൻ കൂട്ടിച്ചേർത്തു.

മുമ്പ് നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ ഡീപ് ഫേക്ക് വീഡിയോകൾ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News