ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍

സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷ വിരുദ്ധതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മൗനസമ്മതമെന്നും ദീപിക എഡിറ്റോറിയലില്‍ പറയുന്നു.

ALSO READ: തലസ്ഥാന നഗരിയിൽ കലയുടെ കേളീരവം ഉയരുന്നു, സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് പ്രൗഢ ഗംഭീര തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആശങ്കകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ല. ക്രിസ്മസിനു കേരളത്തിലും സംഘപരിവാര്‍ സംഘടനകള്‍ പരീക്ഷണത്തിനിറങ്ങിയെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ALSO READ: മുനമ്പം ഭൂമി വിഷയം; തര്‍ക്ക സ്ഥലത്തേക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ ക്രൈസ്തവരോടുള്ള ബിജെപി നിലപാട് വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയമാണെന്നും വിമര്‍ശനമുണ്ട്. കാസയടക്കമുള്ള സംഘടനകള്‍ക്കും എഡിറ്റോറിയലില്‍ പരോക്ഷ വിമര്‍ശനമുണ്ട്.

ALSO READ: കുപ്പക്കാട് ഇനി ഇല്ല; ബയോ മൈനിങ് പ്രവൃത്തി വിലയിരുത്തി മന്ത്രി എം ബി രാജേഷ്

Deepika Editorial against Sanghaparivar and BJP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here