‘2015ല്‍ ആരും അറിയാതെ വിവാഹ നിശ്ചയം നടത്തി’; റിസ്‌ക് എടുക്കാന്‍ പറ്റില്ലായിരുന്നെന്ന് രണ്‍വീര്‍ സിംഗ്

ബോളിവുഡിലും ജീവിതത്തിലും സൂപ്പർ ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. എന്നാൽ ഇരുവരുടെയും വിവാഹ നിശ്ചയം രഹസ്യാമായി നടത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരങ്ങൾ. പ്രമുഖ സംവിധായകൻ കരണ്‍ ജോഹര്‍ അവതാരകനായി എത്തിയ ഒരു അഭിമുഖത്തിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തല്‍.

Also read:‘എനിക്കും ആഭരണം അണിയണം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം’; സുരേഷ് ഗോപി

വിവാഹത്തിന്റെ മൂന്ന് വര്‍ഷം മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നോ എന്നായിരുന്നു കരണ്‍ ദമ്പതികളോട് ചോദിച്ചത്. 2015ല്‍ രണ്‍വീര്‍ സിംഗ് ദീപികയെ പ്രപ്പോസ് ചെയ്തതിന് പിന്നാലെയാണ് വിവാഹനിശ്ചയം നടത്തിയത് എന്നാണ് താരങ്ങൾ പറഞ്ഞത്. മറ്റാരെങ്കിലും ദീപികയെ പ്രപ്പോസ് ചെയ്യുന്നതിനു മുന്‍പേ താന്‍ ഇഷ്ടം പറയുകയായിരുന്നെന്നും റിസ്‌ക് എടുക്കാന്‍ തയാറായിരുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News