മകളുടെ ജനനത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ദീപിക പദുക്കോണ്‍. ബംഗളൂരുവില്‍ വച്ച് നടന്ന ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കാണ് ദീപിക പദുക്കോണ്‍ അതിഥിയായി എത്തിയത്.
എന്നാല്‍ ദീപിക പൊതുവേദിയിലെത്തിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആരാധകരാണ്. പ്രസവത്തിന് ശേഷം ദീപിക ഇതുവരെ പൊതുവേദികള്‍ പങ്കിട്ടിരുന്നില്ല. അതിനാല്‍ത്തന്നെ ആരാധകരും നിരാശരായിരുന്നു.
ദീപിക ബംഗളൂരുവില്‍ വച്ച് നടന്ന ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജിന്റെ സംഗീത പരിപാടിയിലെത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണിപ്പോള്‍. നിരവധി പേരാണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയയിലൂടെ ദീപികയുടെ പുതിയ വീഡിയോ കാണുന്നത്.
Also Read : Look back New year entertainment: ഇന്ത്യൻ സിനിമ ആഘോഷിച്ച സെലിബ്രിറ്റി വിവാഹങ്ങൾ
ദില്‍ ലുമിനാട്ടി എന്ന ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ദില്‍ജിത്ത് ബംഗളൂരുവിലെത്തിയത്. ക്വീന്‍ എന്ന ക്യാപ്ഷനോടെ ദീപികയുടെ ഒരു വീഡിയോയും ദില്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഒരുപാട് നല്ല വര്‍ക്കുകള്‍ ദീപിക ഇതിനോടകം ചെയ്തിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ മാത്രമേ ദീപികയെ കണ്ടിട്ടുള്ളൂ. ഇത്രയും അടുത്ത് കാണാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം കഴിവിലൂടെ ബോളിവുഡില്‍ ഒരിടം നേടിയ നടിയാണ് ദീപിക. ഞങ്ങളുടെ ഷോയിലേക്ക് വന്നതിന് വളരെയധികം നന്ദി’- എന്നാണ് ദീപികയെക്കുറിച്ച് ദില്‍ജിത്ത് വേദിയില്‍ പറഞ്ഞത്.
സെപ്റ്റംബര്‍ എട്ടിനായിരുന്നു ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് പിറന്നത്. ദുവ എന്നാണ് മകളുടെ പേര്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here