ദീപ്‌വീര്‍ ദമ്പതികള്‍ക്ക് മകള്‍ പിറന്നു; ആശംസയുമായി ആരാധകര്‍

ബോളിവുഡിന്റെ താരദമ്പതികളായ ദീപിക പദുക്കോണിനും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനും മകള്‍ പിറന്നു. തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ചതിന്റെ നന്ദിയും സന്തോഷവും ഇരുവരും ഉടന്‍ തന്ന സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ALSO READ: പഠനത്തിനായി മകന്‍ സ്ഥാനമൊഴിഞ്ഞു, ബ്രാഞ്ച് സെക്രട്ടറിയായി അമ്മ; അറിയാം ഈ കുടുംബത്തെ…

തങ്ങളുടെ ലക്ഷ്വറി കാറില്‍ മുംബൈയിലെ ആശുപത്രിയില്‍ താരങ്ങള്‍ എത്തിയത് പാപ്പരാസികളുടെ കണ്ണില്‍പെട്ടിരുന്നു. ഇതിന് പിന്നാലെ സന്തോഷവാര്‍ത്തക്കായി കാത്തിരിക്കുകയായിരുന്നു ബോളിവുഡ് ആരാധകര്‍. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വെള്ളിയാഴ്ച ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News