ദീപിക-ഹൃത്വിക് കോമ്പോ വൈറൽ; സൈബർ ആക്രമണം നേരിട്ട് താരം

കഴിഞ്ഞ ദിവസമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ സിനിമയുടെ ടീസർ പുറത്തിറങ്ങിയത്.

ഇതിനു ശേഷമാണ് ചിത്രത്തിലെ പ്രധാന താരമായ ദീപികയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണമുണ്ടായത്. ഹൃത്വിക് റോഷനും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയയായി ഹൃത്വിക് റോഷനും സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് ആയി ദീപിക പദുക്കോണും എത്തുന്നു.

ALSO READ: ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

ഇപ്പോൾ വിവാ​ദമായിരിക്കുന്നത് ദീപികയുടെയും ഹൃത്വിക് റോഷന്റെയും ബീച്ച് ഇന്റിമേറ്റ് രംഗമാണ്. ധരിച്ച വസ്ത്രത്തിന്റെ പേരിൽ തന്നെയാണ് ദീപിക വീണ്ടും ആക്രമണത്തിനിരയായത്. ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ആക്ഷൻ രം​ഗങ്ങളാൽ നിറഞ്ഞ ടീസറിൽ സെക്കൻഡുകൾ മാത്രം വന്നു പോകുന്നതാന് ഈ വിവാദമായ രംഗങ്ങൾ.

വ്യോമസേനാ ഉദ്യോഗസ്ഥർ ഇതുപോലെ പൊതുഇടങ്ങളില്‍ വസ്ത്രം ധരിക്കാറില്ലെന്നും വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്‌ എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. എല്ലാ ചിത്രങ്ങളിലും ദീപിക ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതെന്നും തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് ദീപികയ്ക്ക് നേരെ ഉയരുന്നത്.

ALSO READ: വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചറുമായി വാട്സാപ്പ്

ഇതിനു മുൻപ് സിദ്ധാർഥ് ആനന്ദ് തന്നെ സംവിധാനം ചെയ്ത പഠാൻ ചിത്രത്തിലെ ​ഗാനരം​ഗത്തിന്റെ പേരിലും ദീപിക സൈബർ ആക്രമണം നേരിട്ടിരുന്നു. മുമ്പുള്ള സൈബർ ആക്രമണങ്ങൾ ചിത്രത്തിലെ ​ഗാനരം​ഗത്തിൽ നടി ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു. വിവിധ സംഘടനകൾ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയെങ്കിലും ചിത്രം 1000 കോടി തൂത്തുവാരിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News