ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ദീപിക പദുകോൺ

ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ദീപിക പദുകോൺ. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രഖ്യാപനമെന്ന ഹ്യുണ്ടായ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങൾ പറയുന്നു.

Also Read: പുതുവർഷത്തിൽ 440 സിസി മോട്ടോർ സൈക്കിൾ അവതരിപ്പിക്കുവാൻ ഹീറോ

സിനിമ മേഖലയിൽ മാത്രമല്ല ഇൻഡസ്ട്രിക്ക് പുറത്തും ദീപികയ്ക്കുള്ള ബന്ധങ്ങൾ യുവാക്കൾക്കിടയിൽ കമ്പനിയുടെ പ്രചാരം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ സി ഇ ഒ തരുൺ ഗാര്‍ഗ് പറഞ്ഞു. ഓട്ടമോട്ടീവ് രംഗത്ത് സമ്പന്നമായ പാരമ്പര്യമുള്ള ഹ്യുണ്ടായുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ദീപിക നൂറ്റാണ്ടുകളായി പുരുഷ മേധാവിത്വമുള്ള മേഖലയില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഹ്യുണ്ടായിക്ക് സാധിച്ചതിൽ സന്തോഷവും പങ്കുവച്ചു.

Also Read: പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി: വി.എം.സുധീരന്‍

രാജ്യത്ത് ആകെ 1,357 സെയില്‍സ് പോയിന്റുകളും 1,535 സര്‍വീസ് പോയിന്റുകളുമാണ് ഹ്യുണ്ടായ് ഇന്ത്യക്കുള്ളത്. നിലവിൽ 13 ജനപ്രിയ മോഡലുകൾ ഇന്ത്യൻ മാർകെറ്റിൽ ഹ്യുണ്ടായിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News