പ്രതിഫലത്തിൽ മുന്നിൽ ദീപിക; എന്നാൽ ജനപ്രീതിയിൽ മറ്റൊരാൾ ?

deepika padukone

ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോൺ ആണെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത് ചില സിനിമ ട്രാക്കിങ് സൈറ്റുകളാണ്. 15 മുതൽ 20 കോടി വരെയാണ് ദീപികയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15 കോടി വരെ പ്രതിഫലം വാങ്ങുന്ന ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്.

ALSO READ: തിരുവനന്തപുരത്ത് ജർമൻ ചലച്ചിത്ര മേള

അതേസമയം ഓർമാക്സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനപ്രീതിയിൽ നടി ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സാമന്ത റൂത്ത് പ്രഭുവാണ്. ദീപിക പദുകോൺ ആണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദീപിക പദുക്കോൺ ആണെന്ന് ഐഎംഡിബി റിപ്പോർട്ട് നേരത്തെ വന്നിരുന്നു. കാജൽ അ​ഗർവാൾ നാലാം സ്ഥാനത്തും കത്രീന കൈഫ് അഞ്ചാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News