അത് അമ്മ പഠിപ്പിച്ച മന്ത്രം, തിളങ്ങുന്ന ചർമത്തിന്റെ രഹസ്യക്കൂട്ട് പങ്കുവച്ച് ദീപിക

എപ്പോഴും ഫാഷൻ ലോകത്തിന്റെ കൈയ്യടി നേടുന്ന താരമാണ് ദീപിക പദുകോൺ. ഇന്ത്യൻ സിനിമ ലോകത്ത് മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിൽ പൊതു വേദികളിൽ വൻ സ്വീകാര്യതയാണ് താരത്തിനുള്ളത്. അഭിനയത്തിനന്റെ കാര്യത്തിൽ ദീപിക നേടുന്ന കൈയ്യടി, ഫാഷൻ ലോകത്തും നേടാറുണ്ട്. വളരെ നാച്വറലായ രീതിയിലുള്ള മേക്കപ്പാണെങ്കിലും ചർമത്തിന്റെ തിളക്കം പലപ്പോഴും ദീപികയെ സുന്ദരിയാക്കും. തന്നെ പോലെ ചർമം തിളങ്ങാന്‍ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയ വഴി തന്റെ ചർമത്തിന്റെ സീക്രട്ട് പുറത്തുവിട്ടിരുന്നു.

സൗന്ദര്യ സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ താരത്തെ പഠിപ്പിച്ചത് അമ്മ ഉജ്ജല പദുക്കോണാണെന്ന് താരം പറഞ്ഞു. ‘വളരെ ലളിതമായി സൂക്ഷിക്കുക എന്നതാണ് എന്റെ ചർമ രഹസ്യം. ഞാൻ ചർമത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. അമ്മ പഠിപ്പിച്ച മന്ത്രമാണത്. നിങ്ങളുടെ ചർമത്തിലും കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പടക്കം എല്ലാം സിമ്പിളായി ചെയ്യുക. എന്റെ യാത്രയിലുടനീളം, ചർമസംരക്ഷണം ദിനചര്യയായി ഞാൻ പിന്തുടർന്നു’. നിങ്ങളുടെ തിളങ്ങുന്ന ചർമത്തിന് കാരണമെന്ത് എന്ന് ചോദ്യത്തിന് മറുപടിയായാണ് ദീപിക പ്രതികരണം.

ചർമം വൃത്തിയാക്കുന്നതിൽ ഏറെ ശ്രദ്ധിക്കും. എപ്പോഴും ചർമത്തെ ഹൈഡ്രേറ്റഡായി സൂക്ഷിക്കുകയാണ് സംരക്ഷണത്തിനുള്ള പോംവഴി കൂടാതെ സൂര്യനിൽ നിന്ന് പ്രൊട്ടക്ഷനായി സൺ സ്ക്രീൻ അപ്ലൈ ചെയ്യും. ഇതാണ് ശരിക്കും ഞാൻ ചെയ്യുന്നത്. ദീപിക പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഒരു ക്യു ആന്റ് എയുടെ ഭാഗമായാണ് ദീപിക തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News