‘ആഘോഷങ്ങൾ ഇങ്ങനെയുമാകാം’, സ്‌കൂൾ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 16-ാം വാർഷികം ആഘോഷിച്ച് സൊമാറ്റോ: വീഡിയോ

ആഘോഷങ്ങൾ മനോഹരമാകുന്നത് അതിൽ പങ്കെടുത്ത ഓരോ മനുഷ്യരും സന്തോഷത്തോടെ മടങ്ങിപ്പോകുമ്പോഴാണ്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൊമാറ്റോ എന്ന ഫുഡ് ഡെലിവറി കമ്പനി നടത്തിയത്. സ്‌കൂൾ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് കൊണ്ടാണ് തങ്ങളുടെ 16-ാം വാർഷികം സൊമാറ്റോ ആഘോഷിച്ച്. കമ്പനിയുടെ സിഇഒ ദീപീന്ദ്ര ഗോയൽ ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഗുരുഗ്രാമിലെ വിദ്യ സ്‌കൂളിലെ കുട്ടികൾക്കൊപ്പമാണ് ദീപീന്ദ്ര ഗോയലും പങ്കാളി ഗ്രെസിയയും തങ്ങളുടെ സന്തോഷ നിമിഷം ചെലവഴിച്ചത്.

ALSO READ: ‘അയാൾ കവിതയെഴുതുകയാണ്’, ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലെന്ന് പ്രണവ് മോഹൻലാൽ; കവർ ചിത്രം പുറത്ത്

വാർഷികത്തോടനുബന്ധിച്ച് നിരവധി ആഘോഷങ്ങൾ വേറെയും സൊമാറ്റോ കമ്പനി നടത്തിയിരുന്നു. എന്നാൽ സ്‌കൂൾ കുട്ടികൾക്കൊപ്പമുള്ള ഈ ചടങ്ങിനാണ് ഇവർ ഏറ്റവുമധികം പ്രാധാന്യം നൽകിയത്. 2008 ൽ ദീപീന്ദ്ര ഗോയലും, പങ്കജ് ചദ്ദയും ചേർന്നാണ് സൊമാറ്റോ എന്ന സംരംഭം ആരംഭിച്ചത്. വിദ്യ സ്‌കൂളിലെ കുട്ടികൾക്കൊപ്പമുള്ള വാർഷികത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗോയലും സഹ സ്ഥാപകനും ചേർന്ന് കേക്ക് മുറിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിറയുന്നുണ്ട്.

ALSO READ: ‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

ദീപീന്ദ്ര ഗോയൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ ആഘോഷത്തെ കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബർത്തഡേ കാർഡുകളും വർണ്ണക്കടലാസുകളും കൊണ്ട് നിറഞ്ഞ സ്‌കൂളിൽ ചുറ്റും നിൽക്കുന്ന കുട്ടികൾക്ക് നടുവിൽ കേക്ക് ഇരിക്കുന്നതുമായ ചിത്രമാണ് ഗോയൽ പങ്കുവെച്ചത്. പങ്കാളി ഗ്രെസിയയും ആഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News