വന്യജീവി സ​ങ്കേതത്തിൽനിന്ന്​ പുറത്തുകടന്ന പുള്ളിമാൻ കൊല്ലത്ത്  ലോറിയിടിച്ച് ചത്തു

ശെന്തുരുണി വന്യജീവി സ​ങ്കേതത്തിൽനിന്ന്​ പുറത്തുകടന്ന പുള്ളിമാൻ കൊല്ലത്ത്  ലോറിയിടിച്ച് മരിച്ചു. കൊല്ലം ജില്ല​ വെറ്റിറിനറി കേ​ന്ദ്രത്തിൽ പോസ്റ്റ്​മോർട്ടം നടത്തി. ശെന്തുരുണി വന്യജീവി സ​ങ്കേതത്തിൽ നിന്ന്​ പുറത്തുകടന്ന പുള്ളിമാന്​ ​ ലോറിയിടിച്ച്​ അന്ത്യം. രണ്ടാഴ്ച മുമ്പാണ്​ പുള്ളി മാൻ വന്യജീവി സ​​ങ്കേതത്തിൽ നിന്ന്​ പുറത്തുപോയത്​.
മാനിനെ കഴിഞ്ഞ ദിവസം നല്ലില ഭാഗത്ത്​ ചിലർ കണ്ടിരുന്നു. വിവരം അറിഞ്ഞ്​ വനപാലകർ മയക്കുവെടിവച്ച്​ പിടിച്ച്​ വന്യജീവി സ​ങ്കേതത്തിൽ തിരിച്ചുവിടാൻ തീരുമാനിച്ചിരുച്ചതാണ്​. എന്നാൽ പിന്നീട്​ മാനിനെ കാണാതായി. ഇതിനിടെയാണ്​ രാത്രിയോടെ കുണ്ടറ പള്ളിമുക്കിൽ വച്ച്​ തമിഴ്​നാട്ടിൽനിന്നുവന്ന ലോറി മാനിനെ ഇടിച്ചത്​. ലോറി നിർത്താതെപോയി. തുടർന്ന്​ അവിടെയുണ്ടായിരുന്ന ആംബുലൻസ്​ ഡ്രൈവർമാർ മാനിനെ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.വെറ്റിറിനറി ഡോക്ടർ സജയ്​ അടക്കമുള്ള സംഘം വനപാലകരുടേയും പൊലീസിന്‍റേയും സാന്നിധ്യത്തിൽ പോസ്റ്റ്​മാർട്ടം നടത്തി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News