കെട്ടിടങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റം; ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും

കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം ഞായര്‍ മുതല്‍ പ്രാബല്യത്തിലാകും. താമസ വാണിജ്യ കെട്ടിടങ്ങളുടെ രൂപംമാറ്റുന്ന എന്തും നിയമലംഘനമായി പരിഗണിക്കും.

ALSO READ: ‘അക്ബറും സീതയും ഒന്നിച്ച് വേണ്ട’ സിംഹത്തിനും ലൗ ജിഹാദോ? ലെ സിംഹം: ഇനി പുല്ലെങ്ങാൻ തിന്നാൻ പറയുമോ?

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രഖ്യാപിച്ച നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും.സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് ഞായര്‍ മുതല്‍ നിര്‍ബന്ധമാക്കും. സര്‍ട്ടിഫക്കറ്റ് സ്വന്തമാക്കുന്നതിന് അനുവദിച്ച സാവകാശം നാളെ അവസാനിക്കും.കെട്ടിടങ്ങളില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ്.

പ്രധാന റോഡിന് അഭിമുഖമായി കെട്ടിടത്തില്‍ എയര്‍കണ്ടീഷനുകള്‍ സ്ഥാപിക്കുക, ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക, പാര്‍ക്കിംഗ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.നഗരങ്ങളിലെ ജീവിതനിലവാരവും ഭൂപ്രകൃതിയും മെച്ചപ്പെടുത്തുക, നഗരത്തിന്റെ നാഗരികത നിലനിര്‍ത്തുക, ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. മന്ത്രാലയം നിര്‍ദ്ദേശിച്ച 19 നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണമെന്ന് നിയമം പറയുന്നു.

ALSO READ: മദ്യപിച്ച് ഉണ്ടായ തർക്കത്തിനിടെ അച്ഛൻ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലായിരുന്ന മകൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News