എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ അപകീർത്തി പ്രചാരണം: പൊലീസിൽ ഹാജരാവാതെ സ്വപ്ന സുരേഷ്‌

സിപിഐ എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എംഎൽഎയുമായ എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടത്തുകേസ്‌ പ്രതി സ്വപ്ന സുരേഷ്‌ പൊലീസ്‌ മുമ്പാകെ ഹാജരായില്ല.

ALSO READ: നവകേരള സദസ് മുന്നോട്ട് വയ്ക്കുന്ന ആശയം തള്ളിക്കളയാന്‍ കേരളത്തിലുള്ളവര്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ്‌ ഡിവൈഎസ്‌പിമുമ്പാകെ വെള്ളിയാഴ്ച ഹാരാകണമെന്നാവശ്യപ്പെട്ട്‌ ശ്രീകണ്ഠപുരം എസ് ഐ ഖദീജ ബംഗളൂരുവിലെത്തി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

വെള്ളിയാഴ്ച ഹാജരാകാൻ സാധിക്കില്ലെന്നും 27ന്‌ ഹാജരാകാമെന്നുമാണ് സ്വപ്ന പോലീസിനെ അറിയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി രൂപ നൽകാമെന്നും തയ്യാറായില്ലെങ്കിൽ ഇല്ലാതാക്കുമെന്നും പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്ററുടെ ദൂതനെന്നനിലയയിൽ കടമ്പേരി സ്വദേശി വിജേഷ് എന്ന വിജേഷ്‌ പിള്ള സമീപിച്ചെന്നാണ് സ്വപ്ന സുരേഷ് പ്രചരിപ്പിച്ചത്.

ALSO READ: ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കുറ്റകരമായ രാഷ്ട്രീയ ഗൂഢാലോചന, കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ കെ സന്തോഷ് പരാതി നൽകിയത്. പൊലീസ് ചോദ്യംചെയ്യലിന് തളിപ്പറമ്പിലേക്ക് പോകുന്നത് ജീവന് ഭീഷണിയാണെന്നും എറണാകുളത്ത് ചോദ്യംചെയ്യണമെന്നുമുള്ള സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News