അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര കേസ് നല്‍കിയത്. അമിത് ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല
അതിനിടെ ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ച് എന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് സമന്‍സ് അയച്ചു. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയള്ള 11ഓളം പേര്‍ക്കെതിരെയാണ് സമന്‍സ് വന്നിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാവാനാണ് നിര്‍ദേശം. ഇതില്‍ വീഴ്ചവരുത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കും എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ:രണ്ട് വയസുകാരിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി: ഡിസിപി നിധിന്‍ രാജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here